ട്രംപിന്റെ എതിരാളിയെ വിടാതെ യുവതി, ചുമരിനോടു ചേര്‍ത്തുനിര്‍ത്തി ഉപദ്രവിച്ചു !

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മുന്‍നിരയിലുള്ള ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെതിരെ ലൈംഗിക ആരോപണവുമായി ഒരു സ്ത്രീ.

താരാ റീഡെ (56) എന്ന സ്ത്രീയാണ് 1993ല്‍ ബൈഡന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രസിഡന്റാകാനുള്ള മത്സരത്തില്‍ നിന്നു ബൈഡന്‍ പിന്മാറണമെന്ന് വീഡിയോ അഭിമുഖത്തിലൂടെ ഇവര്‍ ആവശ്യപ്പെട്ടു.

എന്‍ബിസി, ഫോക്‌സ് ന്യൂസ് എന്നിവടങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന മെഗന്‍ കെല്ലിയുമായുള്ള ഒരു അഭിമുഖത്തിലാണ് സ്ത്രീ ഈ ആരോപണം ഉന്നയിച്ചത്.

നേരത്തെ ഈ ആരോപണം ഉയര്‍ന്നപ്പോള്‍ ‘ഒരിക്കലും സംഭവിച്ചിട്ടില്ല’ എന്ന് ബൈഡന്‍ ആദ്യ പൊതു പ്രസ്താവന നടത്തിയിരുന്നു. പിന്നീട് ആറു ദിവസം കഴിഞ്ഞശേഷമാണ് താരയുടെ അഭിമുഖം വന്നത്. ‘നിങ്ങളും ഞാനും അവിടെ ഉണ്ടായിരുന്നു, ജോ ബൈഡന്‍. ദയവായി മുന്നോട്ട് പോവുക, ഉത്തരവാദിത്തമുള്ള ആളാവുക’. കെല്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അഭിമുഖത്തിന്റെ ഒരു ഭാഗത്ത് താരയുടെ പ്രതികരണം ഇതായിരുന്നു.

നിങ്ങള്‍ യുഎസ് പ്രസിഡന്റിന്റെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കരുതെന്നും താര ചൂണ്ടിക്കാട്ടി. ബൈഡന്‍ മല്‍സരത്തില്‍ നിന്ന് പിന്മാറണോ എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അദ്ദേഹം സമ്മതിക്കില്ല’ എന്നായിരുന്നു അവരുടെ മറുപടി. അതേസമയം, താരയുടെ പുതിയ അഭിമുഖത്തിന് മറുപടിയായി, ബൈഡന്റെ ഡപ്യൂട്ടി ക്യാംപയ്ന്‍ മാനേജര്‍ കേറ്റ് ബെഡിങ്ഫീല്‍ഡ് പറഞ്ഞത് ‘കൂടുതല്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ താരയുടെ പ്രസ്താവനയില്‍ ഉയര്‍ന്നുവരുന്നു’. സംശയത്തിന്റെ ആനുകൂല്യം സ്ത്രീകള്‍ക്ക് ലഭിക്കണം. അതേസമയം, നമുക്ക് ഒരിക്കലും സത്യം ത്യജിക്കാന്‍ കഴിയില്ല. ഈ ആരോപണങ്ങള്‍ തെറ്റാണ്. അവയെ പിന്തുണയ്ക്കുന്നതിനായി അവതരിപ്പിച്ച കാര്യങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കമ്പോള്‍ അവരുടെ കള്ളി വെളിച്ചത്താവുന്നു എന്നായിരുന്നു.

അതേസമയം, ബൈഡനെ മല്‍സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന താരയുടെ ആവശ്യത്തോടു ബെഡിങ്ഫീല്‍ഡ് പ്രതികരിച്ചതുമില്ല.

1992 ഡിസംബര്‍ മുതല്‍ 1993 ഓഗസ്റ്റ് വരെ ബൈഡന്റെ യുഎസ് സെനറ്റ് ഓഫിസില്‍ സ്റ്റാഫ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു താര . 1993 ല്‍ ഒരു ദിവസം ബൈഡന്‍ തന്നെ ചുമരിനോടു ചേര്‍ത്തുനിര്‍ത്തി പാവാടയ്ക്കുള്ളിലൂടെ കൈകടത്തി ഉപദ്രവിച്ചെന്നാണ് താര അഭിമുഖങ്ങളില്‍ ആരോപിക്കുന്നത്. രണ്ടാമൂഴത്തിനായി ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ ശക്തനായ എതിരാളിയാണ് ഡെമോക്രാറ്റിക് നോമിനി ബൈഡന്‍.

കഴിഞ്ഞ ആഴ്ച എംഎസ്എന്‍ബിസിയുടെ അഭിമുഖത്തില്‍ ബൈഡന്‍ അവകാശപ്പെട്ടത് ‘ഞാന്‍ സ്പഷ്ടമായി പറയുന്നു, അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല’ എന്നായിരുന്നു. ബൈഡന്‍ സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്തുവെന്നു എട്ട് സ്ത്രീകളാണ് ഇതുവരെ ആരോപണം ഉന്നയിച്ചത്. ഇവരില്‍ താര ഒഴികെ ആരും ബൈഡനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടില്ല. മാര്‍ച്ചില്‍ പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റില്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് താര പരസ്യമായി പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടന്‍ പോസ്റ്റും ഉള്‍പ്പെടെ താരയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ അവരുടെ സുഹൃത്തിനെ അഭിമുഖം നടത്തി. ആ സമയത്ത് നടന്ന ആരോപണത്തെക്കുറിച്ച് താര തന്നോട് പറഞ്ഞതായി സുഹൃത്തും വെളിപ്പെടുത്തി.

താരയുടെ ആരോപണവുമായി ബന്ധപ്പെട്ട പരാതികളോ രേഖകളോ ഉണ്ടെങ്കില്‍ പരസ്യപ്പെടുത്തണമെന്ന് ബൈഡന്‍ കഴിഞ്ഞ ആഴ്ച സെനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രഹസ്യാത്മകത കാരണം സെനറ്റ് അഭ്യര്‍ത്ഥന നിരസിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യുഎസ് സെനറ്റര്‍, മുന്‍ പ്രസിഡന്റ് എതിരാളി എലിസബത്ത് വാറന്‍ എന്നിവരുള്‍പ്പെടെ ചില പ്രമുഖ ഡമോക്രാറ്റിക് വനിതകള്‍ മുന്‍ വൈസ് പ്രസിഡന്റായിരുന്ന ബൈഡനെ ന്യായീകരിച്ചു രംഗത്തെത്തി.

താന്‍ ഡെമോക്രാറ്റും വെര്‍മോണ്ട് സെനറ്ററും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ബെര്‍ണി സാന്റേഴ്‌സിനെ പിന്തുണയ്ക്കുന്ന . ആളാണെന്നുമാണ് താര സ്വയം വിശേഷിപ്പിക്കുന്നത്. പിന്നീട് താര ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ടവര്‍ക്കായി ഹാജരായ ന്യൂയോര്‍ക്കിലെ നിയമ സ്ഥാപനം വിഗ്‌ഡോര്‍ എല്‍എല്‍പിയെ സമീപിച്ചു. സ്ഥാപന പങ്കാളി ഡഗ്ലസ് വിഗ്‌ഡോര്‍ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിനെ പിന്തുണച്ചയാളാണ്. എന്നാല്‍ താരയുടെ നിയമ നടപടികളുമായി സ്ഥാപനത്തിന് ‘രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല’ എന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

Top