Us-election-result

വാഷിംങ്ടൺ: പ്രവചനങ്ങളെ അട്ടിമറിച്ചും, ലോകത്തെ ഞെട്ടിച്ചും അമേരിക്കയില്‍ ട്രംപിന്റെ വിജയഗാഥ.

യുഎസ് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്.

ഡെമോക്രാറ്റിക്കുകളുടെ ശക്തികേന്ദ്രങ്ങളില്‍ പോലും കടന്നുകയറി മുന്നേറ്റം നടത്തിയ ഡോണള്‍ഡ് ട്രംപ് രാഷ്ട്രീയ നിരീക്ഷകരുടെ എല്ലാ കണക്ക് കൂട്ടലുകളും തകര്‍ത്തെറിഞ്ഞു.

അമേരിക്കയുടെ 45–ാം പ്രസിഡന്റായാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്.

ഫലമറിഞ്ഞ 42 സംസ്ഥാനങ്ങളില്‍ 25 ഇടത്ത്‌ ട്രംപും 17 ഇടത്ത്‌ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണും വിജയിച്ചു.

winner

ഡൊണാള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങള്‍

പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, ടെക്‌സസ്, ഇന്‍ഡ്യാന, നോര്‍ത്ത് കാരലൈന, ഒഹായോ, ജോര്‍ജിയ, യൂട്ടാ, ഓക്ലഹോമ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ടെനിസി, മിസിസിപ്പി, കെന്റക്കി, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, മിസോറി,

ഹിലറി ക്ലിന്റന്‍ വിജയിച്ച സംസ്ഥാനങ്ങള്‍

കലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഓറിഗോണ്‍, നെവാഡ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലരി ജയിച്ചു.

2017 ജനുവരി 20ന് ട്രംപ് സ്ഥാനമേല്‍ക്കും.

Top