വാഷിംഗ്‌ടൺ : ജീവനക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ക്യൂബയിലെ ഹവാനയിലുള്ള എംബസി സ്റ്റാഫിന്റെ എണ്ണം വെട്ടിച്ചുരുക്കി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. 2011 ലും 2012 ലും 24 നയതന്ത്രജ്ഞർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സിഎൻഎൻ വ്യക്തമാക്കുന്നുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വിദഗ്ദ്ധ ചികിത്സ നൽകാനും , സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനുമാണ് അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം.
2018 ജനുവരിയിൽ നിരവധി രോഗലക്ഷണങ്ങൾ ജീവനക്കാരിൽ കണ്ടിരുന്നു. പലർക്കും ശരിയായ രീതിയിൽ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ ക്യൂബൻ ഉദ്യോഗസ്ഥർ ഈ റിപ്പോർട്ടുകൾ നിരസിക്കുകയാണുണ്ടായത്.
യു എസ് ഗവൺമെൻറിൻറെ ഉദ്യോഗസ്ഥരുടെ ആരോഗ്യ, സുരക്ഷ, ക്ഷേമം എന്നിവയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് തില്ലേഴ്സൺ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാർക്ക് ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ക്യൂബയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് റെക്സ് തില്ലേഴ്സൺ പറഞ്ഞു.