ടെക്സസിലെ ഗര്‍ഭച്ഛിദ്ര നിരോധനം താല്‍ക്കാലികമായി തടഞ്ഞ് യുഎസ് ഫെഡറല്‍ ജഡ്ജി

ഹൂസ്റ്റണ്‍: യുഎസ് സംസ്ഥാനമായ ടെക്സസിലെ ഒരു ഫെഡറല്‍ ജഡ്ജി സംസ്ഥാനത്തിന്റെ ഏറെ വിവാദമായ ഗര്‍ഭച്ഛിദ്ര നിരോധനം താല്‍ക്കാലികമായി തടഞ്ഞ് ഉത്തരവിട്ടു.

ഹൃദയമിടിപ്പ് കണ്ടെത്തിയതിന് ശേഷം ഗര്‍ഭച്ഛിദ്രം പാടില്ലെന്ന് സെപ്റ്റംബര്‍ 1 ന് നിലവില്‍ വന്ന നിയമം അനുശാസിച്ചിരുന്നു. ഇത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ ജഡ്ജി റോബര്‍ട്ട് പിറ്റ്മാന്‍ ബുധനാഴ്ച ഉത്തരവിട്ടു. പൗരന്മാര്‍ക്ക് സുപ്രധാനവും സുസ്ഥിരവുമായ ഭരണഘടനാപരമായ അവകാശം നഷ്ടപ്പെടുത്തുന്നതാണ് നിയമമെന്ന് പിറ്റ്മാന്‍ തന്റെ വിധിയില്‍ എഴുതി.

നിയമം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടും ടെക്സസിലെ അബോര്‍ഷന്‍ സേവനങ്ങള്‍ തല്‍ക്ഷണം പുനരാരംഭിക്കാന്‍ കഴിയില്ല. കാരണം ശക്തമായ നിയമത്തിന്റെ അഭാവത്തില്‍ കേസെടുക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭയപ്പെടുന്നു.

നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ അഞ്ചാമത്തെ യുഎസ് സര്‍ക്യൂട്ട് കോടതിയില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ അപ്പീല്‍ നല്‍കി. ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ അവകാശം ഉറപ്പുനല്‍കുന്ന 1973 ലെ തീരുമാനം അട്ടിമറിക്കാനുള്ള മിസിസിപ്പിയിലെ ശ്രമത്തില്‍ യുഎസ് സുപ്രീം കോടതി ഡിസംബറില്‍ വാദം കേള്‍ക്കും.

Top