പണപ്പെരുപ്പം ; പലിശ നിരക്ക് കൂട്ടി യുഎസ് ഫെഡറൽ റിസർവ്

ടുത്ത ബാങ്കിങ് പ്രതിസന്ധിക്കിടെ പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്. 25 ബേസിസ് പോയിന്റാണ് പലിശനിരക്കിലെ വര്‍ധന. 50 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. ഇതോടെ പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2007 ന് ശേഷം ആദ്യമായാണ് പലിശ നിരക്കില്‍ ഇത്രയധികം വര്‍ധനയുണ്ടാകുന്നത്. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡൗ ജോൺസ്‌ ഓഹരി സൂചിക 500 പോയിന്റിലേറെ ഇടിഞ്ഞു. നാസ്ഡാക് സൂചികയും ഒന്നര ശതമാനം താഴോട്ട് പോയി.

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശം ബാങ്കിങ് പ്രതിസന്ധിയിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്നു പോകുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ്.

Top