us football remove jurgen klinsman team coach

യുര്‍ഗന്‍ ക്ലിന്‍സ്മാനെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി അമേരിക്കന്‍ ഫുട്‌ബോള്‍. ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. ലോകകപ്പ് യോഗ്യതാ റൌണ്ടിലെയും മറ്റു പ്രധാന ടൂര്‍ണമെന്റുകളിലും ടീം നേരിട്ട തിരിച്ചടികളാണ് ക്ലിന്‍സ്മാന് വിനയായത്.

കോസ്റ്റാറിക്കയോട് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കും ചിരവൈരികളായ മെക്‌സിക്കോയോട് ഒന്നിനെതിരെ രണ്ട് ഗോളകള്‍ക്കുമാണ് അമേരിക്ക തോറ്റത്. 2018 വരെ കരാറുണ്ടെങ്കിലും ഇനി തുടരേണ്ടതില്ലെന്ന് ക്ലിന്‍സ്മാനെ മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു.

ഹോണ്ടുറാസിനെതിരെ അടുത്ത വര്‍ഷം 17നാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അമേരിക്കക്ക് മത്സരമുള്ളത്. ക്ലിന്‍സ്മാന്റെ പിന്‍ഗാമിയായി ബ്രൂസ് അരീനയെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതു രണ്ടാം തവണയാണ് അരീന അമേരിക്കന്‍ ഫുട്‌ബോളിന്റെ മുഖ്യപരിശീലകനാകുന്നത്.

ബോബ് ബ്രാഡ്!ലി മാറിയതിനെ തുടര്‍ന്ന് 2011 ലാണ് ക്ലിന്‍സ്മാന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചാകുന്നത്. തുടര്‍ന്നിങ്ങോട്ട് അഞ്ചുവര്‍ഷം ടീമിന്റെ മുഖ്യ പരിശീലകനായും ടെക്‌നിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

ക്ലിന്‍സ്മാന്റെ പരിശീലനത്തെ വിമര്‍ശിച്ച് ടീമിലെ നേരത്തെ പല താരങ്ങളും രംഗത്തെത്തിയിരുന്നു. ലോകകപ്പ് കിരീടം നേടിയ ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്ന ക്ലിന്‍സ്മാന്‍ 1998 ല്‍ സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.

തുടര്‍ന്ന് 2004 ല്‍ ദേശീയ ടീമിന്റെ കോച്ചായി ചുമതലയേറ്റ ക്ലിന്‍സ്മാന്‍ 2006 ലോകകപ്പില്‍ ടീമിനെ മൂന്നാം സ്ഥാനം വരെ എത്തിക്കുകയും ചെയ്തു

Top