വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പാലത്തില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.
കാലിഫോര്‍ണിയയിലെ അല്‍ബേണിനു സമീപം ഫോറസ്റ്റ്ഹില്‍ ബ്രിഡ്ജിലായിരുന്നു സംഭവം നടന്നത്. സാക്രമെന്റോ സ്വദേശിനിയായ യുവതിയാണ് പാലത്തില്‍ നിന്നും വീണത്.
60 അടിയോളം ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ച യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. വീഴ്ചയില്‍ അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈ ഒടിഞ്ഞതിനാല്‍ ശസ്ത്രക്രിയ വേണ്ടിവന്നു. ഇവര്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പാലത്തിന്റെ ബീമില്‍ കയറിനിന്ന് ചിത്രം എടുക്കാന്‍ ശ്രമിച്ചതാണ് വീഴാനുള്ള കാരണം. കാനിയന്‍ നദിക്കുകുറുകെയുള്ള പാലമാണ് ഫോറസ്റ്റ്ഹില്‍ ബ്രിഡ്ജ്.
സംഭവത്തിനു ശേഷം ഫോറസ്റ്റ്ഹില്‍ ബ്രിഡ്ജ് അടച്ചതായി അധികൃതര്‍ അറിയിച്ചു.