വാഷിങ്ടണ്‍: വിവിധ രേഖകള്‍ സമര്‍പ്പിക്കുന്നതിനായി നോട്ടീസ് നല്‍കിയിട്ടുള്ള എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍കാര്‍ഡ് അപേക്ഷകര്‍ക്കും 60 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ച് യുഎസ് സര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം.
ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കും കുടിയേറ്റക്കാര്‍ക്കും വലിയ ആശ്വാസമാകുന്നതാണ് ഈ നടപടി.
അസാധുവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുളള നോട്ടീസുകള്‍, റദ്ദാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍, പ്രാദേശിക നിക്ഷേപകേന്ദ്രങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുളള അറിയിപ്പുകള്‍, ഫോം I290B ഫയല്‍ ചെയ്യുന്നതിനുളള തീയതി തുടങ്ങിയവയ്ക്കാണ് ആറുമാസത്തെ ഗ്രേസ് പിരയഡ് അനുവദിച്ചിരിക്കുന്നത്.
വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി വിസ. ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജീവനക്കാരെ ഓരോ വര്‍ഷവും ജോലിക്കെടുക്കുന്നതിനായി കമ്പനികള്‍ ആശ്രയിക്കുന്ന വിസയാണിത്.
യുഎസിലെ കുടിയേറ്റക്കാര്‍ക്ക് അവിടെ സ്ഥിരമായി താമസിക്കാനുള്ള അവകാശം നല്‍കിയിട്ടുുള്ള രേഖയാണ് ഗ്രീന്‍ കാര്‍ഡ്.
പ്രഗത്ഭരായ വിദേശ തൊഴിലാളികള്‍ക്കായി ഒരു വര്‍ഷം 65,000 എച്ച് 1 ബി വിസ വരെ
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസിന് (യുഎസ്സിഐഎസ്) നല്‍കാന്‍ സാധിക്കും. അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദമോ മറ്റു ഉയര്‍ന്ന ബിരുദമോ നേടിയ ഉയര്‍ന്ന് വിദഗ്ദ്ധരായ വിദേശ തൊഴിലാളികള്‍ക്ക് 20,000 എച്ച് 1 ബി വിസ അധികമായി നല്‍കാനും സാധിക്കും.
നിലവിലെ നിയമപ്രകാരം യുഎസിന് പ്രതിവര്‍ഷം ഒരു രാജ്യത്തിന് ഏഴു ശതമാനമെന്ന നിരക്കില്‍ പരമാവധി 1,40,000 തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും. ഇതനുസരിച്ച്, 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 9,008 കാറ്റഗറി 1 (ഇബി 1), 2,908 കാറ്റഗറി 2 (ഇബി 2), 5,083 കാറ്റഗറി 3 (ഇബി 3)ഗ്രീന്‍ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡുകളുടെ വ്യത്യസ്ത വിഭാഗങ്ങളാണ് ഇബി1-3.
തങ്ങളുടെ തൊഴിലാളികളെയും സമൂഹത്തെയും പരിരക്ഷിക്കുന്നതിന് വേണ്ടി ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ തേടുന്നവര്‍ക്കായി അതിന്റെ നടപടികള്‍ കുറച്ചു കൊണ്ടുവരാനുള്ള നിരവധി ശ്രമങ്ങള്‍ യുഎസ്സിഐഎസ് നടത്തുന്നതായി പ്രസ്താവനയില്‍ പറയുന്നുണ്ട്.