സ്മാര്‍ട്ട് ഡിവൈസുകള്‍ക്കായി പുതിയ സൈബര്‍ സുരക്ഷാ ലേബല്‍ അവതരിപ്പിച്ച് യുഎസ്

സ്മാര്‍ട്ട് ഡിവൈസുകള്‍ക്ക് വേണ്ടി പുതിയ സൈബര്‍ സുരക്ഷാ ലേബല്‍ അവതരിപ്പിച്ച് യുഎസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്റേഡ്‌സ് ആന്റ് ടെക്‌നോളജിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ച ഉപകരണങ്ങളിലാണ് ഈ ലേബല്‍ നല്‍കുക. യുഎസ് സൈബര്‍ ട്രസ്റ്റ് മാര്‍ക്ക് എന്നാണ് ഈ പുതിയ ലേബല്‍ അറിയപ്പെടുക. ചൊവ്വാഴ്ച രാവിലെ ഒരു ലൈവ് സ്ട്രീമിങിലൂടെ പ്രസിഡന്റ് ജോ ബൈഡനാണ് പുതിയ സൈബര്‍ ട്രസ്റ്റ് ലോഗോ അവതരിപ്പിച്ചത്. 2024 മുതലായിരിക്കും ഉപകരണങ്ങളില്‍ ലേബല്‍ നല്‍കുന്ന രീതി ആരംഭിക്കുക എന്നാണ് വിവരം.

സ്മാര്‍ട്ട് റഫ്രിജറേറ്ററുകള്‍, സ്മാര്‍ട്ട് മൈക്രോവേവ്, സ്മാര്‍ട് ടിവി, സ്മാര്‍ട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഉള്‍പ്പടെ വീടുകളിലും മറ്റും ഉപയോഗിക്കുന്ന സ്മാര്‍ട് ഉപകരണങ്ങളിലാണ് ഈ സുരക്ഷാ ലോഗോ ഉണ്ടാവുക. യുഎസിലെ വിവിധ ഉപകരണ നിര്‍മാതാക്കള്‍ ഈ ലേബലിങ് പ്രോഗ്രാമിന് പിന്തുണ നല്‍കുന്നുണ്ട്. ഉപകരണത്തിന്റെ പെട്ടിക്ക് പുറത്താണ് സൈബര്‍ ട്രസ്റ്റ് ലോഗോ സ്ഥാപിക്കുക. ഇതിന് പുറമെ പിന്നീട് ഉപകരണത്തിന്റെ സൈബര്‍ സുരക്ഷാ സര്‍ട്ടിഫിക്കേഷന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ക്യുആര്‍ കോഡും പതിച്ചിട്ടുണ്ടാവും.

Top