US issues travel alert to citizens in wake of terror attacks

വാഷിങ്ടണ്‍: വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനമുള്ള യു.എസ് പൗരന്മാര്‍ക്ക് യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്തവര്‍ഷം ഫെബ്രുവരി 24 വരെ ഈ മുന്നറിയിപ്പിന് കാലാവധിയുള്ളതായും യു.എസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ യു.എസ് പൗരന്മാരെ മാത്രം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകള്‍, അല്‍ഖായ്ദ, ബോകോ ഹറാം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലായി ആക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഫ്രാന്‍സ്, റഷ്യ, മാലി എന്നിവയടക്കം നിരവധി രാജ്യങ്ങളില്‍ ഭീകരാക്രമണം നടന്നിരുന്നു.

Top