ഇറാന്റെ സൈന്യത്തെ ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക

ടെഹ്രാന്‍: ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക. ആദ്യമായാണ് അമേരിക്ക മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക സൈനിക വിഭാഗത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്.

ആണവക്കരാറില്‍ നിന്ന് പിന്‍മാറിയതോടെ വഷളായ ഇറാന്‍ അമേരിക്ക ബന്ധം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ് അതിന് ഒടുവിലത്തെ തെളിവാണ് യു.എസ്.വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ ഈ പ്രസ്താവന.

ഇറാന്റെ ഭീകരതയെ വേണ്ടുവോളം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും. ഐആര്‍ജിസി എന്ന ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീകരസംഘടനകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നുവെന്നും പ്രസിഡന്റ് ട്രംപ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം അമേരിക്കന്‍ നടപടിയെ ശക്തമായി അപലപിച്ച ഇറാന്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് തിരിച്ചടിച്ചു.

ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിക്കുന്നു നെതന്യഹു ഭരണകൂടത്തെ സന്തോഷിപ്പിക്കാനാണ് അമേരിക്ക ഇത് ചെയ്തതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.

Top