പാക്കിസ്ഥാന്റെ കളി ഇവിടെ നടപ്പില്ല ; ആറ് ഭീകരര്‍ക്ക് കൂടി പൂട്ടിട്ട് യുഎസ് ഭരണകൂടം

terrorists

വാഷിങ്ടന്‍: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പാക്കിസ്ഥാനെ ഓര്‍മ്മപ്പെടുത്തി ഭീകരര്‍ക്ക് മേല്‍ പിടിമുറുക്കി യുഎസ്. ആറ് പാക്ക് ഭീകരരെക്കൂടി യുഎസ് ഭരണകൂടം ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

നാല് താലിബാന്‍ ഭീകരര്‍ക്കും രണ്ട് ഹഖാനി നെറ്റ്‌വര്‍ക്ക് നേതാക്കള്‍ക്കുമാണ് ട്രംപ് ഭരണകൂടം പിടിമുറുക്കിയിരിത്തുന്നത്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരിക്കാനും ഭീകരര്‍ക്ക് സഹായം നല്‍കുന്നത് നിര്‍ത്താനും പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

താലിബാന്‍ നേതാക്കളായ അബ്ദുല്‍ സമദ് സാനി, അബ്ദുല്‍ ഖാദിര്‍ ബാസിര്‍, ഹാഫിസ് മുഹമ്മദ് പോപ്പല്‍സായ്, മൗലവി ഇനായത്തുല്ല, ഹഖാനി നെറ്റ്‌വര്‍ക്ക് നേതാക്കളായ ഫഖീര്‍ മുഹമ്മദ്, ഗുലാ ഖാന്‍ ഹമീദി എന്നിവര്‍ക്കാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറു പേരെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്‌മെന്റ് ആണ് ഭീകരര്‍ക്കെതിരെ കടുത്ത നടപടിയെടുത്തത്. ഭീകരസംഘടനകള്‍, ലഹരിക്കച്ചവടക്കാര്‍ മുതലായവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അധികാരമുള്ള യുഎസ് സര്‍ക്കാര്‍ വിഭാഗമാണിത്. ഇതോടെ ഇവര്‍ക്ക് യുഎസില്‍ സ്വത്തുണ്ടെങ്കില്‍ അതും മരവിപ്പിക്കും. മാത്രമല്ല, യുഎസ് പൗരന്‍മാര്‍ക്ക് ഇവരുമായുള്ള സാമ്പത്തിക വിനിമയവും ഇനിമുതല്‍ സാധ്യമല്ലാതാവും.

Top