യു.എസ്​- മെക്​സിക്കോ അതിർത്തി ; മതിൽ പണിയുമെന്ന് വീണ്ടും ഡൊണാൾഡ് ട്രംപ്

വാഷിങ്​ടൺ ഡിസി: മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്​. രാജ്യത്തെ ഒരു പൗര​​ന്റെ ജീവൻകൂടി അനധികൃത കുടിയേറ്റക്കാർ മൂലം ഇല്ലാതാകരുതെന്നും അതിന്​ മതിൽ ആവശ്യമാണെന്നും ട്രംപ്​ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ നടത്തിയ വാർഷിക പ്രസംഗത്തിലാണ്​ മതിൽ പണിയുമെന്ന്​ ട്രംപ്​ ആവർത്തിച്ചത്​.

‘ജനപ്രതിനിധി സഭയിൽ പലരും നേരത്തെ അതിർത്തി മതിലിനെ പിന്തുണച്ചിരുന്നു. അന്നത് നടപ്പിലായിട്ടില്ല. ഇപ്പോൾ താൻ അത്​ പൂർത്തിയാക്കിത്തരാമെന്നും ട്രംപ്​ പറഞ്ഞു. മതിലിനു ഫണ്ട്​ കണ്ടെത്തുന്ന കാര്യത്തിൽ ഫെബ്രുവരി 15ന്​ മുൻപ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും തീരുമാനത്തിലെത്തണമെന്നും ട്രംപ് പറഞ്ഞു.

അതിർത്തി മതിൽ പണിയുന്നത്​ അനധികൃത കുടിയേറ്റവും മയക്കുമരുന്ന്​ കള്ളക്കടത്ത് തടയുന്നതിനും അത്യന്താപേക്ഷിതമാണെന്നും ​രാജ്യം നേടിരുന്ന ഗുരുതര പ്രതിസന്ധിയാണ്​ അനധികൃത കുടിയേറ്റമെന്നുമാണ് ട്രംപി​​ന്റെ വാദം.

മെക്​സിക്കൻ മതിലി​​ന്റെ പേരിലാണ്​ അടുത്തിടെ അമേരിക്ക ദിവസങ്ങൾ നീണ്ട ഭരണ പ്രതിസന്ധി നേരിട്ടത്.
മതിലിന്​ ഫണ്ട്​ അനുവദിക്കണമെന്ന ആവശ്യം അവസാനിപ്പിച്ച ശേഷമാണ്​ ഭരണസ്​തംഭനം നീങ്ങിയത്​.

Top