വാഷിംങ്ടണ്‍: അടുത്ത തലമുറയെ മികച്ച രീതിയില്‍ വികസിപ്പിച്ചെടുക്കാനും, മനുഷ്യ പുരോഗതിയ്ക്കായും മില്യണ്‍ യുവ ബരാക്ക് ഒബാമമാര്‍ സൃഷ്ടിക്കപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒബാമ ഫൗണ്ടേഷന് വരാനിരിക്കുന്ന ഓരോ യുവ നേതാക്കന്മാര്‍ക്കും ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
അത്തരത്തില്‍ ഫലപ്രദമായി ചെയ്യാന്‍ കഴിഞ്ഞെങ്കില്‍, നൂറോ, ആയിരമോ അല്ലെങ്കില്‍ ലക്ഷമോ ചെറുപ്പക്കാരായ ബരാക്ക് ഒബാമമാരെ അല്ലെങ്കില്‍ മിഷേല്‍ ഒബാമമാരെ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ തോക്ക് നിരോധനത്തിനായി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മാര്‍ച്ച് ഫോര്‍ ഔര്‍ ലൈവ്‌സ് റാലിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്ത് തോക്കു നിരോധനത്തിന് ഇത്തരത്തിലൊരു മാറ്റം അനിവാര്യമാണെന്ന തന്റെ നിലപാടും അദ്ദേഹം തുറന്നു പറഞ്ഞു.
വെടിവെയ്പ്പ് പോലുള്ള പ്രശ്‌നത്തിന്റെ പരിഹാരം കണ്ടെത്താന്‍ പലപ്പോഴും മുതിര്‍ന്നവര്‍ പരാജയപ്പെട്ടു എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് 15 നും 16നും ഇടയില്‍ പ്രായമുള്ളവര്‍ രംഗത്തെത്തി. തീര്‍ച്ചയായും കുട്ടികളുടെ കരുത്തും പരിശ്രമവും തന്നെയാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. അത് ഒരു സാക്ഷ്യമാണെന്ന് താന്‍ കരുതുന്നു. യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്, അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുവാനും അവരെ സര്‍ഗ്ഗാത്മകതയിലേക്കും, ഊര്‍ജ്ജസ്വലതയിലേയ്ക്കും നയിക്കുവാനും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിക്കേണ്ടതാണെന്നും ഒബാമ വ്യക്തമാക്കി.