വാഷിംഗ്ടണ്‍: 2017 ല്‍ 500 പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണിന്റെ റിപ്പോര്‍ട്ട്. അഫ്ഗാന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നിവ ഉള്‍പ്പെട്ട ആറു രാജ്യങ്ങളിലാണ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്. ലിബിയയിലും സോമാലിയയിലും കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം വിശ്വസനീയമല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. കൂടാതെ, ഇറാഖിലും സിറിയയിലുമുള്ള 450 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതും പെന്റഗണ്‍ വിലയിരുത്തിയിട്ടില്ല, ആദ്യമായിട്ടാണ് പെന്റഗണ്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.