വാഷിങ്ടണ്‍: വന്‍ ആണവശേഖരം കൈയിലിരിക്കെ വീണ്ടും ആണവായുധം നിര്‍മിക്കാന്‍ അമേരിക്ക ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. യു.എസ് അന്തര്‍വാഹിനികളില്‍നിന്ന് തൊടുക്കുന്ന ട്രിഡന്റ് മിസൈലുകളില്‍ ഉപയോഗിക്കാനാവുന്ന ആണവായുധങ്ങളാണ് അമേരിക്ക നിര്‍മിക്കുന്നതെന്ന് അമേരിക്കന്‍ പത്രം ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു.
കടലില്‍ വിന്യസിക്കാനാവുന്ന ആണവായുധ സജ്ജമായ ക്രൂസ് മിസൈലും പെന്റഗണ്‍ പുതിയതായി പദ്ധതിയിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ച ന്യൂക്ലിയര്‍ പോസ്ചര്‍ റിവ്യൂവിന്റെ കരടിലാണ് നിര്‍ദേശം. ഇതോടെ 2010ല്‍ യു.എസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ആണവായുധ നിര്‍മാണത്തിന് വീണ്ടും ജീവന്‍ വെക്കും.
മൊത്തം പെന്റഗണ്‍ ബജറ്റിന്റെ 6.4 ശതമാനം ചെലവു വരുന്നതാണ് പദ്ധതി.