മോഡേണ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

vaccinenews

ജനീവ: യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കൊവിഡ് 19 പ്രതിരോധ വാക്സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്സിനും (കൊവിഷീൽഡ്) ഫൈസര്‍ ബയോൻടെക് വാക്സിനും ജോൺസൺ ആൻ്റ് ജോൺസൺ വാക്സിനും ശേഷം ലോകാരോഗ്യസംഘടന അംഗീകരിക്കുന്ന നാലാമത്തെ കൊവിഡ് പ്രതിരോധ വാക്സിനാണിത്.

വരും ദിവസങ്ങളിൽ ചൈന വികസിപ്പിച്ച സിനോഫാം, സിനോവാക് വാക്സിനുകള്‍ക്കും ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുമെന്നാണ് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ചുള്ള അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്. നിര്‍മാതാക്കളിൽ നിന്ന് കൂടുതൽ വിവരങ്ങള്‍ ലഭിക്കേണ്ടതിനാൽ മാസങ്ങളോളം വൈകിയാണ് മോഡേണ വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കുന്നത്.

Top