ജപ്പാനിലെ യുഎസ് നാവികര്‍ മയക്കു മരുന്നുപയോഗിക്കുന്നതായി നേവിയുടെ റിപ്പോര്‍ട്ട്

us

ടോക്കിയോ: ജപ്പാനിലെ യുഎസ് നാവികര്‍ മയക്കു മരുന്നുപയോഗിക്കുന്നതായി അമേരിക്കന്‍ നേവി അധികൃതരുടെ വെളിപ്പെടുത്തല്‍. മയക്കു മരുന്നുപയോഗം മാത്രമല്ല വളരെ മോശമായാണ് അവര്‍ പെരുമാറുന്നതെന്നും നേവി അധികൃതര്‍ അറിയിച്ചു. നാവികരെ കുറിച്ചുള്ള ആരോപണത്തില്‍ അന്വേഷണം നടക്കുകയാണ്.

നേവല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റിവ് സര്‍വീസിന്റെ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. തെക്കു കിഴക്കന്‍ ടോക്കിയോവിലെ യോകോസുകു അടിസ്ഥാനമാക്കിയാണ് മയക്കുമരുന്നു ഇടപ്പാട് പ്രധാനമായും നടക്കുന്നതെന്നും നേവി വെളിപ്പെടുത്തുന്നു.

അതേസമയം തങ്ങളുടെ നാവികരെ കുറിച്ച് അപവാദം പറയുകയാണെന്ന പ്രതിവാദവുമായി നാവികരുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഡസനോളം വരുന്ന നാവികരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും മയക്കുമരുന്നു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന്റെ തെളിവുകളുമായി വാള്‍ സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്ത് വിട്ടത്.

എന്നാല്‍ യുഎസ് നാവികര്‍ ഇന്റര്‍നെറ്റിലൂടെ മയക്കുമരുന്നു വാങ്ങുകയോ, പ്രാദേശവാസികള്‍ക്ക് വില്‍ക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വടക്കന്‍ കൊറിയയില്‍ നിന്ന് മിസൈല്‍, ആണവ ഭീഷണി നേരിടുന്ന ജപ്പാന്‍ അമേരിക്കയുമായി സൈനീക ബന്ധം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ഉയരുന്നത്.

Top