ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ നാലാം റൗണ്ടില്‍ പ്രവേശിച്ച് നവോമി ഒസാക്ക. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ യുക്രൈന്‍ താരം മാര്‍ത്ത കോസ്റ്റ്യൂക്കിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക മുന്നേറിയത്. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ഒസാക്ക രണ്ടാം സെറ്റില്‍ മാര്‍ത്തയോട് പരാജയപ്പെട്ടു. ശക്തമായി തിരിച്ചടിച്ച മാര്‍ത്ത ടൈ ബ്രേക്കറില്‍ 6-7 (4-7) സെറ്റ് സ്വന്തമാക്കി.
അവസാന സെറ്റില്‍ മാര്‍ത്തയെ (6-2) നിലം തൊടീക്കാതെ ജപ്പാന്‍ താരം സെറ്റും മത്സരവും സ്വന്തമാക്കി. സ്‌കോര്‍: 6-3, 6-7 (4-7), 6-2. അടുത്ത റൗണ്ടില്‍ 14 ാം സീഡ് ആനെറ്റ് കോണ്ടാവൈറ്റ് ആണ് ഒസാക്കയുടെ എതിരാളി.