ന്യൂയോര്‍ക്ക്: വിലക്കിനുശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവയ്ക്ക് തകര്‍പ്പന്‍ ജയം.
15 മാസത്തെ വിലക്ക് കഴിഞ്ഞാണ് മരിയ ആദ്യമായി റാക്കറ്റേന്തിയ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍ ആദ്യറൗണ്ടില്‍ മിന്നുന്ന വിജയം നേടിയത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള റുമാനിയയുടെ സിമോണ ഹാലെപ്പിനെയാണ് പരാജയപ്പെടുത്തിയത്.
ആദ്യറൗണ്ടില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവയുടെ ഉജ്ജ്വല വിജയം.
ഉത്തേജകം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഷറപ്പോവയെ 15 മാസത്തേക്കു വിലക്കിയത്. 2006ലെ യുഎസ് ഓപ്പണ്‍ ജേതാവ് കൂടിയായ റഷ്യന്‍ താരം ഇപ്പോള്‍ ലോക റാങ്കിങില്‍ 146ാം സ്ഥാനത്താണ്.