ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കെര്‍ബറിനു പിന്നാലെ പെട്രാ ക്വിറ്റോവയും പുറത്തായി. ഇതോടെ ടോപ് സീഡിലെ ആദ്യ ആറു പേരില്‍ സ്ലോനെ സ്റ്റിഫന്‍സ് മാത്രമാണ് അവശേഷിക്കുന്നത്. ബലാറസിന്റെ അരിന സബലങ്കയാണ് ക്വിറ്റോവയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വിറ്റോവ പരാജയപ്പെട്ടത്.
സ്‌കോര്‍: 7-5, 6-1.ഈ വര്‍ഷം ഗ്രാന്‍ഡ് സ്ലാം കിരീടമണിഞ്ഞ ആരും വനിതാ സിംഗിള്‍സില്‍ ഇനി അവശേഷിക്കുന്നില്ല. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സിമോണ ഹാലപ്പ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. കയിയ കനേപിയാണ് ഹാലപ്പിനെ അട്ടിമറിച്ചത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ കരോളിന വോസ്‌നിയാക്കി രണ്ടാം റൗണ്ടിലും പുറത്തായി. യുക്രൈന്‍ താരം ലെസിയ സുരങ്കോയാണ് വോസ്‌നിയാക്കിയെ വീഴ്ത്തിയത്. കെര്‍ബര്‍ മൂന്നാം റൗണ്ടിലാണ് പുറത്തായത്. സ്ലൊവാക്യയയുടെ ഡൊമിനിക്ക സിബുല്‍ക്കോവയാണ് ജര്‍മന്‍ താരത്തെ കീഴ്‌പ്പെടുത്തിയത്.