ന്യുയോര്‍ക്ക്: പ്രമുഖരുടെ അഭാവത്തില്‍ വര്‍ഷത്തെ അവസാന ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന് ഇന്ന് തുടക്കം.
അഞ്ച് വട്ടം ചാമ്പ്യനായ റോജര്‍ ഫെഡറര്‍, മുന്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ റഫേല്‍ നദാല്‍ നിലവിലെ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവരാണ് പുരുഷ വിഭാഗത്തില്‍ ഇത്തവണയും കിരീടപ്പോരാട്ടത്തില്‍ മുന്‍നിരയിലുള്ളത്.
വനിതാ വിഭാഗത്തില്‍ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് തിരിച്ചെത്തുന്ന മരിയ ഷറപ്പോവ, നിലവിലെ ലോക ഒന്നാം നമ്പര്‍ കരോലിന പ്ലിസ്‌കോവ എന്നിവരാണ് കിരീട സാധ്യത കല്‍പ്പിക്കുന്ന താരങ്ങള്‍.
പുരുഷവിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച്, ആന്റി മറെ എന്നിവരും വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യ സെറീന വില്യംസ്, വിക്ടോറിയ അസറങ്കെ എന്നിവരും ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.
തുടയെല്ലിനേറ്റ പരുക്ക് കാരണം ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തലേദിവസമാണ് ലോക രണ്ടാം നമ്പറായ ബ്രിട്ടന്റെ ആന്റി മറെ പിന്‍മാറിയത്.