വാഷിംഗ്ടണ്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസേപ്പെ കോണ്ടെ ജൂലൈയില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. ജൂലൈ 30ന് വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഗുസേപ്പെ കോണ്ടെയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് വ്യത്തങ്ങള്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഇത് ചരിത്രപരമായ കൂടിക്കാഴ്ചയായിരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ജൂണ്‍ ഒന്നിനാണ് കോണ്ടെ സത്യപ്രതിജ്ഞ ചെയ്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്.