സിംഗപ്പുര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്നും തമ്മിലെ രണ്ടാമത് കൂടിക്കാഴ്ച അടുത്ത വര്‍ഷം തുടക്കത്തില്‍ നടത്തുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ.
അമേരിക്കയുടെ സാമ്പത്തിക ഉപരോധം നീക്കിയില്ലെങ്കില്‍ അണുവായുധ ശേഷി വര്‍ധിപ്പിക്കുന്ന നയത്തിലേക്കു തിരിച്ചുപോകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മൈക്ക് പെന്‍സ് കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് അറിയിച്ചത്. അതേസമയം കൂടിക്കാഴ്ചയ്ക്കുള്ള വേദിയും സമയവും നിശ്ചയിച്ചിട്ടില്ല.
കഴിഞ്ഞ ജൂണിലാണ് ട്രംപും കിമ്മും തമ്മില്‍ ആദ്യവട്ട കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ഉത്തരകൊറിയയില്‍ ആണവശാലകള്‍ സജീവമെന്ന റിപ്പോര്‍ട്ട് തള്ളി ട്രംപ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഉത്തരകൊറിയയിലെ ആണവകേന്ദ്രങ്ങള്‍ സംബന്ധിച്ച് വൈറ്റ്ഹൗസിന് കൃത്യമായ വിവരങ്ങള്‍ ഉണ്ടെന്നും സാധാരണ നിലയില്‍ തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
സെന്റര്‍ ഫോര്‍ സ്ട്രാറ്റര്‍ജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്)ന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ടൈംസാണ് ഉത്തരകൊറിയയുടെ വിവിധ കേന്ദ്രങ്ങളിലായി 13 ആണവ കേന്ദ്രങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്ത് വിട്ടത്.
ഭീകരവിരുദ്ധപോരാട്ടത്തിനുപിന്നാലെ പോയതിനാല്‍ മിസൈല്‍ പ്രതിരോധം, സൈബര്‍ പ്രതിരോധം, ബഹിരാകാശ പദ്ധതികള്‍ എന്നിവയില്‍ അമേരിക്ക പിന്നോട്ടുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചൈന, റഷ്യ തുടങ്ങിയ വമ്പന്‍ എതിരാളികളോട് പിടിച്ചുനില്‍ക്കാനുള്ള സൈനികശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.
പ്രതിരോധമേഖലയ്ക്ക് 70000 കോടി ഡോളറാണ് അമേരിക്ക ഈവര്‍ഷം അനുവദിച്ചത്. റഷ്യയുടെയും ചൈനയുടെയും ബജറ്റ് ഒരുമിച്ചുപോലും ഇത്രയും തുക വരില്ലെങ്കിലും ലക്ഷ്യം നേടാന്‍ ഇതു അപര്യാപ്തമാണെന്നും വാര്‍ഷിക ബജറ്റില്‍ 35 ശതമാനമെങ്കിലും വര്‍ഷംതോറും പ്രതിരോധമേഖലയ്ക്ക് വര്‍ധിപ്പിച്ചു നല്‍കണമെന്നും ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പ്രതിനിധികളടങ്ങിയ യുഎസ് കോണ്‍ഗ്രസ് ഉഭയകക്ഷിസമിതി മുന്നറിയിപ്പ് നല്‍കി.