ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി

വാഷിങ്ടണ്‍ : ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്. കശ്മീരിലെ ഫോണ്‍, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആശങ്ക അറിയിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന എലിസബത്ത് വാറനാണ് രംഗത്തെത്തിയിരിക്കുന്നത്. കാശ്മീരില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് വാറന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇത്രയും ദിവസം വിച്ഛേദിക്കപ്പെട്ട ആശയവിനിമയ ബന്ധങ്ങളും മറ്റ് നിയന്ത്രണങ്ങളുമെല്ലാം ആശങ്കയുണ്ടാക്കുന്നു. കാശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ മാനിക്കപ്പെടണമെന്നും. നേരത്തെ ഡെമോക്രാറ്റുകളുടെ മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്സും വ്യക്തമാക്കിയിരുന്നു.

Top