സോണിക് ആക്രമണം: ക്യൂബയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: സോണിക് ആക്രമണത്തെ തുടര്‍ന്ന് ക്യൂബയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് അമേരിക്ക.

നയതന്ത്രകാര്യാലയത്തിലെ 60 ശതമാനം ഉദ്യോഗസ്ഥരെയുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഹവാന എംബസിയിലെ അത്യന്താപേക്ഷിതമല്ലാത്ത എല്ലാ ഉദ്യോഗസ്ഥരും കുടുംബ സമേതം ക്യൂബ വിടണമെന്നാണ് നിര്‍ദേശം.

ക്യൂബ സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്‍മാര്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യൂബയിലെ ഹോട്ടലുകളില്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

Top