US, Russia spar over Moscow’s use of Iranian air base for Syria strikes

ന്യൂയോര്‍ക്ക്: ഇറാന്‍ സഹായത്തോടെ സിറിയയില്‍ വ്യോമാക്രമണം നടത്തിയ റഷ്യക്കെതിരെ അമേരിക്ക. റഷ്യയുടെ നടപടി ഐക്യരാഷ്ട്രസഭാ പ്രമേയത്തിന് വിരുദ്ധമാണെന്ന് അമേരിക്ക ആരോപിച്ചു.

ഇറാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ കൈമാറ്റം ചെയ്യാനോ പാടില്ലയെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം നിലവിലുണ്ട്.

ഇങ്ങനെ ചെയ്യണമെങ്കില്‍ രക്ഷാസമിതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യവുമാണ്. ഈ പ്രമേയത്തിന് വിരുദ്ധമാണ് റഷ്യയുടെ പ്രവര്‍ത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.

എന്നാല്‍ റഷ്യ ഇറാന് യുദ്ധവിമാനങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഒരു തരത്തിലുള്ള ആയുധ ഇടപാടും നടത്തിയിട്ടില്ലെന്നും റഷ്യ വിശദീകരിച്ചു.

ഇറാന്റെ എയര്‍ബേസ് ഉപയോഗിക്കുക മാത്രമാണുണ്ടായതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗീ ലവ്‌റോവ് പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരെയ യുദ്ധം ചെയ്യുന്ന വിമതരെ ലക്ഷ്യമാക്കി കഴിഞ്ഞദിവസം പശ്ചിമ ഇറാനിലെ ഹമദാനില്‍ നിന്നാണ് റഷ്യന്‍ പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

Top