പ്യോംഗ്യാംഗ്: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലെത്തി. അടുത്തമാസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോംങ് ഉന്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് സന്ദര്‍ശനം നടത്തിയത്.
കൊറിയന്‍ ഉപദ്വീപിലെ അസമത്വം സംബന്ധിച്ച ചര്‍ച്ചകളാണ് ലക്ഷ്യമെന്ന് പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസവും പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു. അന്ന് കിം ജോംങ് ഉന്നുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.