യുക്രൈനില്‍ റഷ്യന്‍ ആക്രമണം ഉടനുണ്ടാകുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

മോസ്‌കോ: റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈന്‍. റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു. നടപടികള്‍ക്കെതിരെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി.

രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് ദേശീയ സുരക്ഷാ സമിതി നിര്‍ദേശം നല്‍കിയത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ഉടനുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ യുക്രൈന്‍ മേഖലയിലെ വ്യോമാര്‍തിര്‍ത്തി റഷ്യ അടച്ചാതായാണ് റിപ്പോര്‍ട്ട്.

അതേസമയം യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി വീണ്ടും ചേരും. സമാധാനം നിലനിര്‍ത്താന്‍ റഷ്യയുടെ നീക്കത്തിനെതിരെ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി യുഎന്നിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റെ വ്ളാഡിമിര്‍ പുടിന്‍ പ്രതികരിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് അറിയിച്ചു.

 

Top