വാഷിങ്ടണ്‍: ഉറി ഭീകാക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്.
ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സൂസന്‍ റൈസ് ഇക്കാര്യം ഫോണിലൂടെ ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലെയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം പാകിസ്താന്‍ തടയണമെന്നും റൈസ് ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തില്‍ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും അവര്‍ അറിയിച്ചു. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ പ്രതിബദ്ധതയെ സൂസന്‍ റൈസ് പ്രശംസിച്ചു.