യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യൂറോപ്പിലേക്ക് യുദ്ധ വിദഗ്ദ്ധരായ 2,000 സൈനികരെ അയച്ച് അമേരിക്ക.
യുക്രൈന്‍ ആകാശത്ത് പ്രതിരോധ കവചം തീര്‍ക്കാന്‍ അമേരിക്ക എഫ്35 റാപ്റ്റര്‍ ജെറ്റുകള്‍ അയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം. എന്നാല്‍ സൈനികര്‍ യുക്രൈനില്‍ നിലവില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് വിവരം. യുക്രൈനോട് ചേര്‍ന്ന യൂറോപ്യന്‍ രാജ്യത്താണ് നിലവില്‍ യുഎസ് സൈന്യം ക്യാംപ് ചെയ്യുന്നതെന്നും സൂചനയുണ്ട്.
ഇറ്റലി, ഹോളണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലുള്ള യുഎസ് ട്രൂപ്പൂകളോട് എന്തിനും തയ്യാറെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. അമേരിക്കയുടെ ഇടപെടല്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുക്രൈന്‍ അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ കരസേനയുടെ ട്രൂപ്പുകളെ നേരിടാനാവും ഇപ്പോള്‍ നിയോഗിച്ചിരിക്കുന്ന 2000 സൈനികരുടെ ജോലി.
യുക്രൈന്‍ കരസേനയ്‌ക്കൊപ്പം തന്ത്രങ്ങള്‍ മെനയാന്‍ 2,000 പേരുണ്ടാവും. സ്‌നൈപ്പര്‍മാര്‍, ടാങ്കറുകള്‍ നിയന്ത്രിക്കാനറിയുന്ന വിദഗ്ധര്‍, കരയില്‍ നിന്ന് റെസ്‌ക്യൂ ഓപ്പറേഷന്‍ നയിക്കാന്‍ കഴിവുള്ളവര്‍ തുടങ്ങി യുദ്ധകാലത്ത് പ്രവര്‍ത്തിക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇപ്പോള്‍ യൂറോപ്പില്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം.