യുഎസ് യുദ്ധക്കപ്പലിന് ഹോങ്കോങില്‍ പ്രവേശനം നിഷേധിച്ചു

ബീജിംഗ്: യുഎസ് യുദ്ധക്കപ്പലിനു ഹോങ്കോങിലെ കപ്പല്‍ തുറയില്‍ ചൈന പ്രവേശനം നിഷേധിച്ചു. 1000 സെയിലര്‍മാരിലധികം വരുന്ന സംഘവുമായി സഞ്ചരിച്ച കപ്പല്‍ ഹോങ്കോങില്‍ ഡോക്ക് ചെയ്ത് പോര്‍ട്ട് കോള്‍ നടത്താനിരിക്കുകയായിരുന്നു.

അറ്റകുറ്റപ്പണികളോ, യാത്രക്കാരെ കയറ്റാനോ, ഇറക്കാനോ, അതുമല്ലെങ്കില്‍ സാധന സാമഗ്രികള്‍ ശേഖരിക്കാനോ കപ്പല്‍ ഏതെങ്കിലുമൊരു തുറമുഖത്ത് ഡോക്ക് ചെയ്യുന്നതിനെയാണ് പോര്‍ട്ട് കോള്‍ എന്നു വിശേഷിപ്പിക്കുന്നത്. ഇന്തോ-പസഫിക് മേഖലയില്‍ ഓപ്പറേറ്റ് ചെയ്യുന്ന കപ്പലാണിത്.

റഷ്യയില്‍നിന്നും ആയുധങ്ങള്‍ വാങ്ങിച്ചതിനു കഴിഞ്ഞ വ്യാഴാഴ്ച ചൈനയുടെ എക്യുപ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ വാഷിംങ്ടണ്‍ സൈനിക ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇപ്പോള്‍ ചൈന അനുമതി നിഷേധിച്ച സംഭവത്തെ കാണുന്നത്.

Top