ഫ്ലോറിഡ: അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി(22) വെടിയേറ്റ് മരിച്ചു. യുഎസ് ടാലന്റ് ഷോയായ ദി വോയ്സിലൂടെ ശ്രദ്ധ നേടിയ ക്രിസ്റ്റീനയെ ഓര്‍ലാന്‍ഡോയിലെ സ്റ്റേജ് പരിപാടിക്കിടെയാണ് അജ്ഞാതന്‍ വെടിവെച്ച് കൊന്നത്.
പരിപാടിക്ക് ശേഷം സ്റ്റേജിന് പിന്നില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു അക്രമി നിറയൊഴിച്ചത്. ഗായികയെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് മരിച്ചു.
ഉടന്‍ തന്നെ ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ പ്രാദേശിക സമയം 10.30ഓടെയായിരുന്നു സംഭവം. പുലര്‍ച്ചെയോടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചത്. സംഭവം നടക്കുമ്പോള്‍ ക്രിസ്റ്റീനയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു.