യുഎസ് സാങ്കേതിക വിദ്യ കൈമാറ്റം സംബന്ധിച്ച ആരോപണങ്ങളെ നിഷേധിച്ച് ചൈന

CHINA

ബെയ്ജിംങ്: യുഎസ് സാങ്കേതിക വിദ്യ കൈമാറ്റം നിഷേധിച്ച് ചൈന. മെയ്ഡ് ഇന്‍ ചൈന 2025 എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. 301 സെക്ഷന്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ യുഎസ് കമ്പനികള്‍ക്ക് സംയുക്ത സംരംഭങ്ങളും ഓഹരികളും ഉപയോഗിച്ച് നിര്‍ബന്ധിത സാങ്കേതികവിദ്യ കൈമാറ്റം ചെയ്യപ്പെടുന്നത് നിയന്ത്രണ വിധേയമാണ്. ചൈനയുടെ സിന്‍ഹുവ വാര്‍ത്താ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിര്‍മ്മാണ മേഖലയെ ആധുനികവത്കരിക്കുന്നതിനായി ആഗോള വ്യവസായവത്കരണത്തിന്റെ പുതിയ തരംഗത്തിന് അനുസൃതമായി, വിവരസാങ്കേതികവിദ്യയും റോബോട്ടിക്‌സും ഉള്‍പ്പെടെ പത്ത് ഉപവിഭാഗങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ മെയ്ഡ് ഇന്‍ ചൈന 2025 എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പൊതുവായ ഉല്‍പാദന മേഖലയെ തുറന്നുകൊടുത്തിട്ടുള്ളതും ഉചിതമായ വിപണന മത്സരം അവലോകനം ചെയ്യുന്നതിനുള്ള ഒരു സംവിധാനവുമാണ് ചൈന ഒരുക്കുന്നതെന്ന് നാഷണല്‍ മാനുഫാക്ചറിംഗ് സ്ട്രാറ്റജി ഉപദേശക സമിതി (എന്‍എംഎസ്എസി) അംഗമായ ഷാങ് യാലിന്‍ ചൂണ്ടിക്കാട്ടുന്നു.

വിദേശ കമ്പനികള്‍ സംയുക്ത സംരംഭങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ആസ്വദിക്കുമെന്നും, അവര്‍ക്ക് ചൈനീസ് വിപണിയെ സമീപിക്കാനും ആഗോള വിതരണ ശൃംഖലയില്‍ കുറഞ്ഞ ചിലവിലും മികച്ച രീതിയില്‍ മത്സരാധിഷ്ഠിതമായി പ്രവേശിക്കാനും സാധിക്കുമെന്നും യാലിന്‍ പറഞ്ഞു.

ചൈനയിലെ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സെന്റര്‍ വ്യക്തമാക്കുന്നതനുസരിച്ച് 2025 മെയ്ഡ് ഇന്‍ ചൈന പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്, നിര്‍മ്മാണത്തില്‍ നൂതനമായ ഉല്‍പ്പാദനം, അളവിലുള്ള ഗുണനിലവാരം, വികസനം, ചൈനീസ് വ്യവസായത്തിന്റെ ഘടന മെച്ചപ്പെടുത്തുക, മനുഷ്യന്റെ കഴിവുകള്‍ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ്.

Top