ടെക്‌സാസ്: അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വെടിവെയ്പ്പ്. ടെക്‌സാസ് നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ടെക്‌സാസിലെ ഓസ്റ്റിനിലാണ് അക്രമി വെടിയുതിർത്തത്. ഒരു ഫ്‌ലാറ്റ് സമുച്ചയത്തിലാണ് വെടിവെയ്പ്പ് നടന്നത്. മുൻപ് ബാലപീഡനത്തിന് ശിക്ഷിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥനാണ് വെടിവെയ്ച്ചതെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് കീഴടക്കി.
2019 ആഗസ്റ്റ് മാസത്തിൽ ഇതേ നഗരത്തിൽ നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. തിരക്കേറിയ നിരത്തിലാണ് അന്ന് അക്രമി വെടിയുതിർത്തത്. അന്നത്തെ അക്രമത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് അക്രമിയെ പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ കൊലപ്പെടുത്തുകയായിരുന്നു.