ഇന്ത്യക്ക് തിരിച്ചടി;വിദേശ ഐടി കമ്പനികളുടെ പ്രോജക്ട് കരാറുകള്‍ പരിശോധിക്കാൻ യുഎസ്

trump

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ഐടി കമ്പനികള്‍ക്ക് നല്‍കിയ പ്രോജക്ട് കരാറുകള്‍ പുനപ്പരിശോധിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഇന്ത്യയിലെ വലിയ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയവക്ക് വലിയ തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടുന്നത്.

യുഎസ് സര്‍ക്കാര്‍ നല്‍കിയ പ്രോജക്ട് കരാറുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി യുഎസ് വാര്‍ത്താ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് മാസം കൊണ്ടാവും ഈ കരാറുകളുടെ പുരോഗതി യുഎസ് സര്‍ക്കാര്‍ വിലയിരുത്തുക.

കോഗ്നിസന്റ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്,ഇന്‍ഫോസിസ് തുടങ്ങിയവയാണ് യുഎസ് സര്‍ക്കാരിന്റെ കരാറുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ പ്രമുഖര്‍.3.2 മുതല്‍3.5 വരെ കൂടുതല്‍ ആഗോള സാധ്യതകളാണ് മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ കമ്പനികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.

കരാര്‍ പുനപ്പരിശോധിച്ച് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനുള്ള ട്രംപിന്റെ നീക്കം അമേരിക്കന്‍ കമ്പനികള്‍ക്കാവും നേട്ടമാവുക.

തൊഴില്‍ സാധ്യതകള്‍ സ്വന്തം രാജ്യത്ത് തന്നെ നിലനിര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായി തന്നെയാണ് ഈ പുനപ്പരിശോധന കാലയളവിനേയും കണക്കാക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനം കൂടിയായിരുന്നു ഇത്. അങ്ങനെയെങ്കില്‍ അത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാവും നല്‍കുക.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കന്‍ ഐടി മേഖലയില്‍ ഇന്ത്യന്‍ ടെക്കിളാണ് കൂടുതലുള്ളത്.

എച്ച്-വണ്‍ ബി വിസ ദുരുപയോഗം ചെയ്യുന്നത് തടയാനായി വിസാ നടപടികള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ നേത്തെ ട്രംപ് പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ദ്ധ്യവുമുള്ളവരെ മാത്രമെ കമ്പനികള്‍ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളുവെന്ന് കര്‍ശന നിര്‍ദേശം അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കിയിരുന്നു.

Top