അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ അമേരിക്ക

ന്യൂഡല്‍ഹി: ഇന്ത്യയെ കൂടി ഉള്‍പ്പെടുത്തി അഫ്ഗാന്‍ നയം പുനരാവിഷ്‌ക്കരിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

പാക്കിസ്താനും ഭീകരതക്കുമെതിരെ അമേരിക്ക കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേഷ്യയില്‍ ചുവടുറപ്പിക്കാനാണ് ഈ നീക്കം.

അമേരിക്കയുടെ ഈ നയം പാക്കിസ്താനെതിരായുള്ള നീക്കത്തില്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഭീകരതയുടെ വിഷയത്തില്‍ ഇന്ത്യയും സമാന ചിന്താഗതിക്കാരാണ് എന്നതാണ് അഫ്ഗാന്‍ നയത്തില്‍ അമേരിക്ക ഇന്ത്യയെ കൂടി ഉള്‍പ്പെടുത്തുന്നത്.

പാക്കിസ്താന്‍ അവരുടെ മണ്ണില്‍ ഭീകരത വളര്‍ത്തുവെന്ന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിരവധി അമേരിക്കന്‍ നയതന്ത്രജ്ഞരും ആരോപിച്ചിരുന്നു.

പുതിയ നയത്തിലൂടെ അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമല്ല. ഇന്ത്യ-പാക്കിസ്താന്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുക എന്നത് കൂടിയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാക്താവ് ഹീതര്‍ നോറെട്ട് പറഞ്ഞു.

പാക്കിസ്താന്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രാദേശിക പശ്ചാത്തലമുള്ളതിനാല്‍ അഫ്ഗാന്‍ നയം കഠിനമായിരിക്കുമെന്നാണ് കഴിഞ്ഞ മാസം യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞത്.

Top