പാരീസ്: വ്യാപാര ബന്ധത്തില്‍ യു.എസ് പിന്തുടരുന്നത് കാടിന്റെ നിയമമെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രുണോ ലേ മെയ്‌റി. അര്‍ഹതയുള്ളവര്‍ അതിജീവിക്കുക എന്നതാണ് കാടിന്റെ നിയമം. അര്‍ജന്റീനയില്‍ നടന്ന ജി20 മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം യാഥാര്‍ഥ്യമാണ്. എന്നാല്‍ ആഗോളവ്യാപാര ബന്ധങ്ങളുടെ ഭാവിക്ക് ഈ നിയമം ഒട്ടും അനിവാര്യമല്ല. വളര്‍ച്ചയെ തടയിടുന്ന വ്യാപാരമാണ് നിലവില്‍ യു.എസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അലുമിനിയത്തിനും സ്റ്റീലിനും ചുമത്തുന്ന നികുതി പിന്‍വലിക്കാത്ത പക്ഷം യു.എസുമായി സ്വതന്ത്ര വ്യാപാരത്തില്‍ ഫ്രാന്‍സ് ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള യു.എസിന്റെ അധിക നികുതി തീരുമാനത്തെ യു.എസ് ട്രഷറി സെക്രട്ടറി ന്യായീകരിച്ചു. ചൈനയും യുറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാരത്തിനുള്ള വിപണികള്‍ തുറന്ന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.