ലോകത്തെ കരുത്തനായ ഭരണാധികാരി റഷ്യൻ പ്രസിഡന്റ് പുടിൻ, ട്രംപ് ഔട്ടായി !

മേരിക്കന്‍ സാമ്രാജ്വത്വത്തിന്റെ കൊടും ശത്രുക്കളുടെ ലിസ്റ്റില്‍ മരിച്ചിട്ടും മായാതെ കിടക്കുന്ന പേരാണ് സദ്ദാം ഹുസൈന്‍. ഈ മുന്‍ ഇറാഖ് ഭരണാധികാരിയെ തൂക്കിക്കൊന്നിട്ടും തീരാത്ത പകയാണ് അമേരിക്കയുടേത്.

അത്ര മാത്രം അമേരിക്കയെ അലസോരപ്പെടുത്തിയ പേരായിരുന്നു സദ്ദാം ഹുസൈന്‍ എന്നത്. ഇപ്പോള്‍ ഈ പട്ടികയില്‍ രണ്ടു പേരാണ് പ്രധാനമായും ഉള്ളത്. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനേയി, ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമാണവര്‍.

ഇറാഖിനെ തകര്‍ത്തത് പോലെ അമേരിക്കക്ക് അത്ര എളുപ്പമല്ല ഈ രണ്ട് രാജ്യങ്ങളെയും തകര്‍ക്കുക എന്നത്. കാരണം തിരിച്ചടിക്കാന്‍ ശേഷിയും, രഹസ്യ ആയുധങ്ങളും ഉള്ള രാജ്യങ്ങളാണിവ.

ബാഗ്ദാദിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുക വഴി ഇറാന്‍ അത് തെളിയിച്ചു കഴിഞ്ഞു. അവിടെ നിന്നും ഭാഗ്യം കൊണ്ട് മാത്രമാണ് അമേരിക്കന്‍ സൈനികര്‍ രക്ഷപ്പെട്ടത്. അതും സദ്ദാം ഹുസൈന്റെ കരുണയില്‍ എന്ന് വേണമെങ്കില്‍ വിലയിരുത്താം. കാരണം, സദ്ദാമിന്റെ കാലത്ത് നിര്‍മ്മിച്ച ബങ്കറുകളാണ് അമേരിക്കന്‍ സേനയെ രക്ഷിച്ചിരിക്കുന്നത്.

ആറ് മിസൈലുകള്‍ തങ്ങളുടെ തലയ്ക്ക് മുകളിലേക്ക് അധിക നേരം കഴിയുന്നതിന് മുന്‍പ് എത്തിച്ചേരുമെന്ന് വിവരം ലഭിച്ചപ്പോള്‍ കോണ്‍ക്രീറ്റ് പാളിക്ക് അടിയില്‍ പ്രാര്‍ത്ഥിച്ച് ഇരിക്കാനല്ലാതെ മറ്റൊന്നും അമേരിക്കന്‍ സൈനികര്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. ഇറാഖിലെ അല്‍ അസദ് ബേസിലേക്ക് കുതിച്ചെത്തിയ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നും ജനുവരി 8ന് തലനാരിഴയ്ക്കാണ് അമേരിക്കന്‍ സൈനികരും, സിവിലിയന്‍ കോണ്‍ട്രാക്ടര്‍മാരും രക്ഷപ്പെട്ടത്.

ബേസിലെ വിവിധ ഭാഗങ്ങളിലുള്ള പിരമിഡ് രൂപത്തിലുള്ള നിര്‍മ്മിതികളിലാണ് അമേരിക്കന്‍ സൈനികര്‍ അഭയം തേടിയിരുന്നത്. ഇത് ഇറാഖ് ഭരിച്ചിരുന്ന കാലത്ത് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ നിര്‍മ്മിച്ച ബങ്കറുകളാണ്. ഇറാനില്‍ നിന്നുള്ള അക്രമം ചെറുക്കാന്‍ ദശകങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ആ ചരിഞ്ഞ ചുമരുകളാണ് അമേരിക്കന്‍ സൈന്യത്തിന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നത്.

1980 മുതല്‍ 1988 വരെയുള്ള കാലത്ത് എട്ട് വര്‍ഷം നീണ്ട യുദ്ധമാണ് ബാഗ്ദാദും, തെഹ്റാനും തമ്മില്‍ നടന്നിരുന്നത്. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് ശക്തിപ്രകടനം ആരംഭിച്ചതും ഈ സമയത്താണ്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ അമേരിക്കയുടെ സൈനികരെ അതേ സദ്ദാമിന്റെ ബങ്കറുകള്‍ തന്നെ കാത്തുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

ഇപ്പോഴും ഇറാന്‍ അമേരിക്കക്കെതിരെ പ്രകോപനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. തുടരെ തുടരെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് റോക്കറ്റാക്രമണം നടക്കുന്നത്. അമേരിക്കയെ ഭയമില്ലന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ പ്രകോപനങ്ങള്‍.

സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ രക്തത്തിന് യഥാര്‍ത്ഥ പ്രതികാരം ചെയ്യാനിരിക്കുന്നതേ ഒള്ളൂ എന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അണുവായുധ നിര്‍മാണത്തിലേക്കാണ് ആ രാജ്യമിപ്പോള്‍ കടന്നിരിക്കുന്നത്.

kim-jong

kim-jong

അമേരിക്കയെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയയും പുതിയ ആയുധ പരീക്ഷണത്തിന്റെ ഒരുക്കത്തിലാണ്.

അമേരിക്കയെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന നീക്കങ്ങളാണിത്. ഒരേ സമയം രണ്ട് കൊടും ശത്രുക്കളെ നേരിടേണ്ട സാഹചര്യമാണ് ഭാവിയില്‍ അമേരിക്കക്ക് വരിക.

ഉത്തര കൊറിയ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമായതിനാല്‍ ചൈനയുടെ ശക്തമായ പിന്തുണ ആ രാജ്യത്തിനുണ്ട്. ഇറാന് റഷ്യയുടെ വലിയ പിന്തുണയും ഉണ്ട്. അമേരിക്കയെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങളാണിത്.

ലോക പൊലീസ് ചമയാന്‍ അമേരിക്കയെ ഒരു കാരണവശാലും അനുവദിക്കില്ലന്നതാണ് ചൈനയുടെയും റഷ്യയുടെയും നിലപാട്. ആയുധ ശക്തിയില്‍ അമേരിക്കയേക്കാള്‍ മുന്നില്‍ ഇപ്പോള്‍ റഷ്യയാണെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ദരും വെളിപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ട്രംപ് അല്ല റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. അമേരിക്കയുടെ നിലവാരം തകര്‍ത്ത പ്രസിഡന്റായാണ് ട്രംപിനെ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും ഇപ്പോള്‍ നോക്കികാണുന്നത്.

ഇംപീച്ച്‌മെന്റ് നടപടികളും ട്രംപിന് വലിയ രൂപത്തില്‍ തിരിച്ചടിയായിട്ടുണ്ട്. ഇറാന്‍ സൈനിക ജനറലിനെ കൊന്നത് പോലും പക്വതയില്ലാത്ത നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും പുടിനെയാണ് ലോക നേതാവായി കാണുന്നതെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. സൈനിക – ആയുധ ശക്തിയില്‍ റഷ്യയും സാമ്പത്തിക ശക്തിയായി ചൈനയുമാണ് ഇപ്പോള്‍ കുതിക്കുന്നത്. ഈ പോക്ക് പോയാല്‍ സാമ്പത്തിക അടിത്തറയിലും അമേരിക്കക്ക് വലിയ വിള്ളലുണ്ടാകും.

ഇനി ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറയെയും അത് സാരമായി ബാധിക്കും.അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് തന്നെ ഇക്കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. അതുകൊണ്ടാണവര്‍ യുദ്ധത്തിലേക്ക് പോകുന്നതിന് മുന്‍പ് അംഗീകാരം തേടണമെന്ന മൂക്ക് കയര്‍ ട്രംപിനിപ്പോള്‍ ഇട്ടിരിക്കുന്നത്. ലോകത്തെ അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ തന്നെ ആശങ്കയിലാഴ്ത്തിയ സാഹചര്യമാണ് നിലവിലുള്ളത്. ഇറാന്‍ അനുകൂല സ്ലീപ്പര്‍ സെല്ലുകള്‍ മിക്ക രാജ്യങ്ങളിലും ശക്തമാണ്. ഇവര്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ലോകത്തെ അമേരിക്കയുടെ അപ്രമാധിത്വം അവസാനിപ്പിച്ച പ്രസിഡന്റായി ചരിത്രം ട്രംപിനെ വിലയിരുത്തിയാലും ഇനി അത്ഭുതപ്പെടേണ്ടതില്ല. അങ്ങോട്ടേക്കാണ് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്.

Staff Reporter

Top