മസൂദിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന് ലോകരാഷ്ട്രങ്ങള്‍ ; പ്രതികരിക്കാതെ ചൈന

ന്യൂയോര്‍ക്ക്: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും. മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതിയോട് മൂന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു.

പുല്‍വാമ അക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്.

മസൂദ് അസ്ഹറിന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണെന്ന് 15 അംഗ രക്ഷാസമിതിക്ക് മുന്നില്‍ വച്ച നിര്‍ദേശത്തില്‍ മൂന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു. കരിമ്പട്ടികയില്‍ പെട്ടാല്‍ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പെടുത്തുകയും ചെയ്യേണ്ടിവരും. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നീക്കത്തോട് വീറ്റോ അധികാരമുളള ചൈന പ്രതികരിച്ചിട്ടില്ല.

വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യത്തെ ചൈന എതിര്‍ക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭിയല്‍ മസൂദ് അസ്ഹറിന്‍റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരെയായിരുന്നു ചൈന ഇതുവരെ നിലകൊണ്ടത്.

Top