വാഷിംങ്ടണ്‍: ജൂലൈയില്‍, രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായി കുറഞ്ഞു. ലോകത്ത് ഏറ്റവും വലിയ സമ്പാദ്യമുള്ള തൊഴിലാളികളുടെ എണ്ണം 157,000 ആയി വര്‍ധിച്ചെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. തുടര്‍ച്ചയായി 94 മാസങ്ങളിലായി യുഎസില്‍ തൊഴിലവസരങ്ങള്‍ റെക്കോഡിലെത്തുന്നുണ്ട്.
ജൂണ്‍ മാസത്തില്‍ വളരെ അപ്രതീക്ഷിതമായി തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനമായി ഉയര്‍ന്നിരുന്നു. മെയ് മാസത്തില്‍ 3.8 ശതമാനമായിരുന്നു. 2000ത്തിന് ശേഷം കൂടുതല്‍ ആളുകള്‍ സജീവമായി തൊഴില്‍ തേടിയിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സ്വകാര്യ ജീവനക്കാരുടെ ശരാശരി മണിക്കൂറുള്ള വേതനം ജൂലൈയില്‍ 0.07 ശതമാനത്തില്‍ നിന്ന് 27. 05 ശതമാനമായി ഉയര്‍ന്നു. 2017 ജൂലൈ അപേക്ഷിച്ച് 2.7 ശതമാനമാണ് വര്‍ദ്ധനവുള്ളത്. തൊഴിലാളികളുടെ ചെലവ് വര്‍ദ്ധിപ്പിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.
യു എസ് ലേബര്‍ ഫോഴ്‌സിന്റെ പങ്കാളിത്ത കണക്കനുസരിച്ച് തൊഴില്‍ തേടുന്നവരുടെ എണ്ണം 2000 ത്തില്‍ 67. 1 ശതമാനമായിരുന്നത്, കഴിഞ്ഞ മാസം 62. 9 ശതമാനമായി തുടരുകയാണ്. ഈ വര്‍ഷം യുഎസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് സോളിഡ് ജോബ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫെഡറല്‍ ഫണ്ട് ഈ വര്‍ഷം രണ്ട് തവണ പലിശ കൂട്ടിയിട്ടുണ്ട്. ഇപ്പോഴുള്ള ബെഞ്ച്മാര്‍ക്ക് 1.75 ശതമാനത്തിനും 2 ശതമാനത്തിനും ഇടയ്ക്കാണ്.