റഷ്യയുമായുള്ള ഐ.എന്‍.എഫ് കരാറില്‍ നിന്ന് പിന്‍മാറി അമേരിക്ക

വാഷിങ്ടണ്‍: റഷ്യയുമായുള്ള ഐ.എന്‍.എഫ് കരാറില്‍ നിന്ന് പിന്‍മാറി അമേരിക്ക. ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ ബാധിക്കുന്നെന്ന് ആരോപിച്ചാണ് ആണവായുധ നിയന്ത്രണ കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം.

മധ്യദൂര ആണവശക്തി കരാര്‍ (ഐ.എന്‍.എഫ്) 1987ല്‍ യു.എസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെയും സോവിയറ്റ് ലീഡറായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെയും കാലത്ത് ഒപ്പുവെച്ചതാണ്. 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെയുള്ള പരിധിയില്‍ മിസൈലുകള്‍ നിരോധിക്കുന്നതായിരുന്നു ഉടമ്പടി.

റഷ്യ 9എം729 മിസൈല്‍ വികസിപ്പിച്ചെന്നും കരാര്‍ ലംഘിച്ചെന്നും 2019 ആദ്യത്തില്‍ അമേരിക്കയും നാറ്റോയും ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം റഷ്യ നിഷേധിച്ചു. തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. ആവശ്യത്തോട് റഷ്യ വഴങ്ങുന്നില്ലെങ്കില്‍ ആഗസ്റ്റില്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ഫെബ്രുവരിയില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top