വാഷിങ്ടണ്‍:യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് ഇരുപത് വര്‍ഷം മുമ്പ് ട്രംപില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന തുറന്നുപറച്ചിലുമായി രംഗത്ത് വന്നിരിക്കുന്നത്.
1995-96 കാലഘട്ടത്തിലാണ് ട്രംപില്‍നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതെന്ന് കരോള്‍ തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു.
തനിക്കെതിരെ ലൈംഗികാതിക്രമം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നെന്നും താന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്നുവെന്നും കരോള്‍ പറയുന്നു.പൊലീസില്‍ അറിയിച്ചാല്‍ അനന്തരഫലം എന്താകുമെന്ന ഭയത്താലാണ് പരാതിപെടാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കുന്നു.
അതേസമയം ആരോപണം നിഷേധിച്ച ട്രംപ് കരോളിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്.