പുല്‍വാമ ഭീകരാക്രമണം: ഇന്ത്യയ്ക്കു പിന്തുണയുമായി ലോകരാഷ്ട്രങ്ങള്‍

പുല്‍വാമ: ലോകജനതയെ ഞെട്ടിച്ച് പുല്‍വാമ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ അപലപിച്ച് ലോകരാജ്യങ്ങള്‍. സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഇതുവരെ 40 ജവാന്‍മാരാണ് വീരമൃത്യൂ വരിച്ചത്.

ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ ഇന്ത്യ നേരിട്ട ഭീകരാക്രണത്തില്‍ അപലപിച്ച് രംഗത്തെത്തി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ കെന്നറ്റ് ജെസ്റ്റര്‍ ഭീകരാക്രമണത്തില്‍ അപലപിക്കുന്നുവെന്നും ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരവാദത്തെ അമര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി. തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നാളെ ശ്രീനഗറിലെത്തും.

ആക്രമണത്തിനു പിന്നാലെ തെക്കന്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.ശ്രീനഗര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് ടുജി ആയും പരിമിതപ്പെടുത്തി. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗസംഘവും ഫൊറന്‍സിക് വിദഗ്ധരും വെള്ളിയാഴ്ച രാവിലെ സ്ഫോടനം നടന്ന സ്ഥലത്തെത്തും.

Top