വാഷിംങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയിലെ പ്രമുഖ പത്രമായ യുഎസ്എ ടുഡേ.
പത്രത്തിന്റെ എഡിറ്റോറിയലിലാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായ കടുത്ത പരാമര്‍ശങ്ങളടങ്ങിയ വിമര്‍ശനം.
ഒബാമയുടെ ലൈബ്രറിയിലെ കക്കൂസ് വൃത്തിയാക്കാനും ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനും യോഗ്യതയില്ലാത്ത പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ് എന്ന് എഡിറ്റോറിയലില്‍ പറയുന്നു.
വനിതാ സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ഗില്ലി ബ്രാന്‍ഡിനെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് പത്രം രൂക്ഷമായി ട്രംപിനെ വിമര്‍ശിച്ചത്.
മോശം ട്വീറ്റിലൂടെ ഇത്തരമൊരു പദവിയിലിരിക്കാന്‍ യോഗ്യനല്ല ട്രംപ് എന്നും വിമര്‍ശനമുണ്ട്.
സഭ്യത വിട്ട് ഒബാമയും ബുഷും പെരുമാറിയിട്ടില്ല. ട്രംപിനോടുള്ളത് മറ്റൊരുതരത്തിലുമുള്ള പ്രശ്‌നങ്ങളല്ല. നയപരമോ വാഗ്ദാന ലംഘനമോ അല്ല പ്രശ്‌നം. സഭ്യതക്കുറവാണ് ട്രംപിനെ അയോഗ്യനാക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.