വേഗതയില്‍ എമ്പാപ്പെ ബോള്‍ട്ടിനേക്കാള്‍ കേമനോ അത്ഭുതപ്പെട്ട് ആരാധകര്‍

ഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് മത്സരത്തല്‍ മൊണാക്കോയ്‌ക്കെതിരെ എംബാപെ നേടിയ ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഗോള്‍ വലയില്‍ കുരുക്കുന്നതിന് മുമ്പ് എതിര്‍ ബോക്‌സിലേക്ക് എംബാപെ നടത്തിയ കുതിപ്പാണ് ആരാധകരില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ഈ കുതിപ്പിനിടിയില്‍ എംബാപെ മണിക്കൂറില്‍ 38 കിലോമീറ്റര്‍ വേഗത വരെ എത്തിയെന്നാണ് സ്‌പോര്‍ട്ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ എംബാപെയുടെ ഗോള്‍. പിന്നില്‍ നിന്ന് പന്ത് കാലിലെത്തുമ്പോള്‍ എംബാപെ ഗ്രൗണ്ടിന്റെ മധ്യത്തിലുള്ള വൃത്തത്തിന്റെ പിന്‍വശത്തായിരുന്നു. തുടര്‍ന്ന് ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ മൂസാ ദിയാബിക്ക് കൈമാറി. എന്നിട്ടായിരുന്നു മൊണാക്കോ ബോക്‌സിലേക്കുള്ള കുതിപ്പ്. ഏഴ് സെക്കന്‍ഡ് തികച്ച് വേണ്ടിവന്നില്ല മൈതാനമധ്യത്ത് നിന്ന് എംബാപെക്ക് എതിര്‍ ബോക്‌സിലെത്താന്‍

തുടര്‍ന്ന് ഡിയാബി നല്‍കിയ പന്ത് ഒടിയെത്തിയ വരവില്‍ തന്നെ ഒന്ന് നിയന്ത്രിച്ച് വലയിലേക്ക് തൊടുത്തു. എംബാപെയുടെ ഈ അതിശയിപ്പിക്കുന്ന വേഗതയില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 2009-ല്‍ നൂറ് മീറ്ററില്‍ ലോകറെക്കോര്‍ഡ് കൈവരിച്ചപ്പോള്‍ ഉസൈന്‍ ബോള്‍ട്ട് ഓടിയ ശരാശരി വേഗതയെ മറികടന്നിരുന്നു എംബാപെയുടെ വേഗത. അന്ന് മണിക്കൂറില്‍ 37.58 കിലോമീറ്ററായിരുന്നു ബോള്‍ട്ടിന്റെ ശരാശരി വേഗത

Top