സിഡ്‌നി: ഒളിമ്പിക് സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ മൈതാനത്ത് അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സിനായാണ് ബോള്‍ട്ട് ബൂട്ടണിഞ്ഞത്. സെന്‍ട്രല്‍ കോസ്റ്റ് സെലക്ടിനെതിരായ സൗഹൃദ മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് ബോള്‍ട്ട് കളത്തിലെത്തിയത്.
95-ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ ബോള്‍ട്ടിനെ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സ് പരിശീലകന്‍ മൈക്ക് മള്‍വെ കളത്തിലിറക്കിയപ്പോള്‍ ആരാധകര്‍ ആരവത്തോടയാണ് വരവേറ്റത്. കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും ഫുട്‌ബോളിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിക്കാന്‍ സ്പ്രിന്റിലെ ലോകറിക്കാര്‍ഡുകാരനു സാധിച്ചു.
പ്രഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം നടത്തിയ ബോള്‍ട്ടിനെ ഫിഫ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ചരിത്രനിമിഷം എന്നാണ് സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സ് ബോള്‍ട്ടിന്റെ അരങ്ങേറ്റത്തെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. മത്സരത്തില്‍ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സ് 6-1നു വിജയിച്ചു.