ജമൈക്ക: ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇതിഹാസതാരം ട്രാക്കില്‍ നിന്ന് വിരമിച്ച ശേഷമാണ് ഫൂട്‌ബോളിലേക്കെത്തിയത്.ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ താരമാകാനില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബോള്‍ട്ട് വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്‌സിലൂടെ പ്രൊഫഷണല്‍ രംഗത്ത് അരങ്ങേറിയ ബോള്‍ട്ടിന് ഒരു സന്നാഹ മത്സരത്തില്‍ ഇരട്ട ഗോളുകളോടെ വരവറിയിക്കാനും കഴിഞ്ഞു. പിന്നീട് ക്ലബുമായി വഴി പിരിയുകയായിരുന്നു. ഫുട്‌ബോള്‍ രംഗത്തെ ചെറിയ കാലയളവ് നന്നായി ആസ്വദിച്ചെന്നും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ബോള്‍ട്ട് പറഞ്ഞു.