കിങ്സ്റ്റണ്‍: തുടര്‍ച്ചയായ മൂന്നാമത്തെ ഒളിമ്പിക്‌സിലും ഉസൈന്‍ ബോള്‍ട്ടിനെ ജമൈക്ക ടീമില്‍ ഉള്‍പ്പെടുത്തി.
കണങ്കാലിന് പരിക്കേറ്റ ഉസൈന്‍ ബോള്‍ട്ട് സെലക്ഷന്‍ ട്രയല്‍സിന്റെ ഫൈനലില്‍നിന്ന് പിന്മാറിയിരുന്നു.
100 മീറ്റര്‍, 200 മീറ്റര്‍, 4×400 മീറ്റര്‍ റിലേ എന്നിവയില്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും സ്വര്‍ണമണിഞ്ഞ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വേഗം കൂടിയ മനുഷ്യന്‍ എന്ന വിശേഷണമുള്ള 29കാരനായ ഉസൈന്‍ ബോള്‍ട്ടിനു തന്നെയാണ് റിയോയിലും സ്വര്‍ണം പ്രതീക്ഷിക്കുന്നത്.
അതിനിടയിലാണ് തിരിച്ചടിയായി പരിക്ക് കടന്നുവന്നത്. സെലക്ഷന്‍ ട്രയല്‍സില്‍ മികവു തെളിയിക്കാത്തവരെ ഒളിമ്പിക്‌സിന് അയക്കില്ല എന്നത് ജമൈക്കയുടെ നിയമമാണ്.
ഇതില്‍ മാറ്റംവരുത്തിയാണ് ബോള്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ജമൈക്ക തീരുമാനിച്ചത്. ഫിറ്റ്‌നസ് തെളിയിക്കാനായി ഈ മാസം 22ന് ലണ്ടനില്‍ നടക്കുന്ന വാര്‍ഷിക ഗെയിംസില്‍ ബോള്‍ട്ട് കളത്തിലിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.