റിയോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ റിലേ ടീമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ജമൈക്ക. ഒളിമ്പിക്‌സ് പോലുള്ള വലിയ വേദികളില്‍ അവസരത്തിനൊത്ത പ്രകടനം കാഴ്ചവെക്കുന്ന ബോള്‍ട്ട് ശൈലി റിയോയിലും തെറ്റിയില്ല. ഇതോടെ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ കായിക താരമായി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.
രാവിലെ നടന്ന 4*100 മീറ്റര്‍ റിലേയിലാണ് ചരിത്രമെഴുതി ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്. 4*400 മീറ്ററില്‍ 37.27 സെക്കന്റിലാണ് ജമൈക്കന്‍ ടീം ഫിനിഷ് ചെയ്തത്. 37.60 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജപ്പാന്‍ വെള്ളിയും 37.64 ല്‍ ഫിനിഷിങ് ലൈന്‍ തൊട്ട് ഡിഗ്രെസെ ഉള്‍പ്പെട്ട കാനഡ വെങ്കലവും നേടി.
ഇതോടെ ഒളിമ്പിക്‌സില്‍ ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടങ്ങള്‍ 9 ആയി. നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും എതിരാളികള്‍ക്ക് സ്വപ്നം കാണാന്‍ പോലും കാണാത്ത ദൂരത്തിലായിരുന്നു ബോള്‍ട്ടിന്റെ വിജയക്കുതിപ്പ്. 2008 ബെയ്ജിങ്ങിലും 2012 ലണ്ടനിലും ബോള്‍ട്ട് സ്വര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.